ഖത്തറിൽ അഞ്ചു പേരിലൊരാൾ വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നു

ഖത്തറില്‍ അഞ്ചു പേരിലൊരാൾ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ ഖത്തര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ട്രാഫിക് സേഫ്റ്റി സെന്റര്‍ നടത്തിയ സര്‍വേയിൽ വെളിപ്പെടുത്തി.

സര്‍വേയില്‍ പങ്കെടുത്ത 256 പേരില്‍ 13 ശതമാനം പേര്‍ തങ്ങളുടെ അവസാന 10 ഡ്രൈവിംഗുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞത്. അതേസമയം അഞ്ചു പേരിലൊരാള്‍ അവരുടെ യാത്രകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉദ്യോഗസ്ഥന്‍, കഴിഞ്ഞ വർഷം വെബിനാറിനെ അഭിസംബോധന ചെയ്തു സംസാരിക്കെ, ട്രാഫിക് അപകടങ്ങളില്‍ 80 മുതല്‍ 90 ശതമാനം വരെ ഉണ്ടാകുന്നത്, വാഹനമോടിക്കുമ്പോൾ, പ്രത്യേകിച്ച് ഹൈവേകളില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം മൂലമാണെന്ന് നിരീക്ഷിച്ചിരുന്നു.

മികച്ച റോഡ് ശൃംഖലകള്‍, സ്പീഡ് ക്യാമറകള്‍, ലംഘനങ്ങള്‍ക്കുള്ള കൃത്യമായ ശിക്ഷകള്‍ എന്നിവയിലൂടെ ട്രാഫിക് നിയമലംഘനങ്ങള്‍ നിയന്ത്രിക്കുക വഴി റോഡപകടങ്ങള്‍ കുറക്കുവാന്‍ ഖത്തറിന് സാധിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും ഈ പ്രവണത തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

Exit mobile version