തടസങ്ങൾ നീക്കി നെറ്റ്‌വർക്ക് സാധാരണ നിലയിലേക്ക് എത്തിയെന്ന് ഉറീദു ഖത്തർ

തങ്ങളുടെ നെറ്റ്‌വർക്ക് ശൃംഖല ഇപ്പോൾ സാധാരണ നിലയിലാണെന്ന് ഉറീദു ഖത്തർ ട്വിറ്ററിലെ ഒരു അറിയിപ്പിൽ പറഞ്ഞു.

“ഞങ്ങളുടെ നെറ്റ്‌വർക്ക് ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ചില ഉപഭോക്താക്കൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായതിൽ ഞങ്ങൾ വീണ്ടും ക്ഷമ ചോദിക്കുന്നു,” ഊറിദൂ ഖത്തർ ട്വീറ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ ചില ഉപയോക്താക്കൾക്ക് നെറ്റ്‌വർക്കിന്റെ സേവനങ്ങളിൽ തടസ്സം നേരിട്ടതിനാലാണ് ഈ അറിയിപ്പ്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാ സേവനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്നും ഊറിദൂ ഖത്തർ ഉറപ്പു നൽകി.

Exit mobile version