കൊവിഡ് മുൻകരുതൽ ലംഘനത്തിനു നാനൂറിലധികം പേർ പിടിയിൽ

രാജ്യത്തെ കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 416 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിനാണ് 404 പേർക്കെതിരെയും നടപടി സ്വീകരിച്ചത്.

ഇതിനു പുറമെ സാമൂഹിക അകലം പാലിക്കാത്തതിന് ഒരാൾക്കെതിരെയും ഇഹ്തിറാസ് ഡൗൺലോഡ് ചെയ്യാത്തതിന് 11 പേർക്കെതിരെയും നടപടി സ്വീകരിച്ചു.

നിർദ്ദേശിച്ച ഇടങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് ആരോഗ്യ അധികാരികൾ മുന്നറിയിപ്പ് നൽകി.

Exit mobile version