മൂവായിരത്തോളം ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം തടഞ്ഞു

ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.

സംശയത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ, അതിനുള്ളിൽ ഒളിപ്പിച്ച 2,785 മയക്കുമരുന്ന് ലിറിക്ക ഗുളികകൾ പിടിച്ചെടുത്തു.

ഒക്‌ടോബർ 23ന് കണ്ടെയ്‌നറിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച 177ലധികം ഗാബാപെന്റിൻ ഗുളികകൾ എച്ച്‌ഐഎ കാർഗോ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.

രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാര് പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണാ മാർഗങ്ങളും അവർ സജ്ജീകരിച്ചിരിക്കുന്നു.

Exit mobile version