ഖത്തറിലേക്കു വരുന്നവർ ഇഹ്തിറാസിൽ പ്രീ രജിസ്ട്രേഷൻ ചെയ്യുന്നത് പ്രവേശനം എളുപ്പമാക്കും

എഹ്‌തെറാസിലെ ‘ട്രാവൽ എൻട്രി ഇൻടു ഖത്തർ പോർട്ടലിൽ’ രജിസ്റ്റർ ചെയ്യുന്നതിനു നിലവിൽ നിരവധി നേട്ടങ്ങളുണ്ടെന്ന് എയർപോർട്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽ റുമൈഹി പറഞ്ഞു.

ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ഹോട്ടൽ ക്വാറന്റൈൻ, പിസിആർ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമർപ്പിച്ചുകൊണ്ട് പോർട്ടലിൽ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം.

കൂടുതൽ സമയമെടുക്കുന്ന നടപടിക്രമമായ വിമാനത്താവളത്തിലെ ക്വാറന്റൈനു വേണ്ടിയുള്ള പ്രതിജ്ഞയിൽ ഒപ്പിടുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കുമെന്നും കുട്ടികളോടൊപ്പം വരുന്നവർക്ക് ഇതിന്റെ ഗുണം കൂടുതൽ ലഭിക്കുമെന്നും ഖത്തർ റേഡിയോയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷൻ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രക്രിയ വേഗത്തിലും എളുപ്പത്തിലും ആക്കുന്നു.

കൂടാതെ, 18 വയസ്സിന് മുകളിലുള്ളവർക്ക് ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ ഇത് പൗരന്മാരെയും താമസക്കാരെയും പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിലെ പ്രവാസികൾ www.ehteraz.gov.qa എന്ന വെബ്‌സൈറ്റിലെ ‘ട്രാവൽ എൻട്രി ഇൻടു ഖത്തർ പോർട്ടൽ’ വഴി രജിസ്റ്റർ ചെയ്യുകയും എത്തിച്ചേരുന്നതിന് 3 ദിവസം മുമ്പെങ്കിലും വാക്‌സിൻ സർട്ടിഫിക്കറ്റ് പോലുള്ള പ്രസക്തമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുകയും വേണം.

ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും പ്രീ-രജിസ്‌ട്രേഷൻ ഓപ്‌ഷണൽ ആണെങ്കിലും, ഖത്തറിൽ പ്രവേശിക്കുന്ന എല്ലാവർക്കും മികച്ച അനുഭവം ഉറപ്പാക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്യുന്നു.

ഇലക്ട്രോണിക് പ്രീ-രജിസ്ട്രേഷൻ പ്രക്രിയയിൽ PCR പരിശോധന ഫലം ഇനി ആവശ്യമില്ല. പകരം, യാത്രക്കാർ പിസിആർ പരിശോധനാ ഫലത്തിന്റെ യഥാർത്ഥ പകർപ്പ് എയർലൈനുകൾക്കോ അല്ലെങ്കിൽ അവർ യാത്ര ചെയ്യുന്ന രീതി അനുസരിച്ച് ബന്ധപ്പെട്ടവർക്കോ നൽകണം.

Exit mobile version