ഖത്തർ ഇതുവരെ നൽകിയത് 68 ലക്ഷം കൊവിഡ് വാക്സിൻ ഡോസുകൾ

കോവിഡ് വാക്‌സിനേഷൻ ക്യാമ്പയ്ൻ ആരംഭിച്ചതിനു ശേഷം ഖത്തറില്‍ ഇതുവരെ 68 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കിയതായും മൊത്തം ജനസംഖ്യയുടെ 89.4 ശതമാനം രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തീകരിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

1558140 പേര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് മരണവും സങ്കീര്‍ണതകളും പ്രതിരോധിക്കുന്നതില്‍ വാക്‌സിനേഷൻ വലിയ പങ്കു വഹിക്കുന്നു. ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കുറവ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.

Exit mobile version