Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
InternationalQatar

ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 25 ശതമാനം വരെ ഇളവുകൾ നൽകാൻ ഖത്തർ എയർവേയ്സ്

ഖത്തർ എയർവേയ്സ് തങ്ങളുടെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റുകളില്‍ 25 ശതമാനം വരെ ഇളവുകള്‍ നേടാന്‍ അവസരമൊരുക്കുന്നു.

ഇന്നാരംഭിച്ച് ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പ്രചാരണ കാലയളവിലുള്ള സീറ്റ് തിരഞ്ഞെടുക്കല്‍, അധിക ബാഗേജ് അലവന്‍സ്, ഹോട്ടല്‍ ബുക്കിംഗ്, കാര്‍ വാടകയ്ക്ക് നല്‍കല്‍ എന്നിവയിൽ നൽകുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് പുറമേയാണിത്.

എന്റോള്‍മെന്റ് പ്രൊമോ കോഡായ FLYQR22 ഉപയോഗിച്ച് എയര്‍ലൈനിന്റെ ലോയല്‍റ്റി പ്രോഗ്രാമായ പ്രിവിലേജ് ക്ലബ്ബില്‍ ചേരുന്ന യാത്രക്കാര്‍ക്ക് അതിന്റെ വാര്‍ഷികം പ്രമാണിച്ച് 2,500 അധിക ബോണസ് ക്യുമൈലുകള്‍ പെട്ടെന്നു തന്നെ ലഭിക്കും.

യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് നൽകുന്ന മികച്ച സേവനങ്ങള്‍ അനുഭവിക്കാനും ബിസിനസ്, ഇക്കണോമി ക്ലാസുകളില്‍ പ്രത്യേക പ്രമോഷന്‍ പ്രയോജനപ്പെടുത്താനും കഴിയും. ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിലെ 140ലധികം ഡെസ്റ്റിനേഷനുകളിലായി വികസിച്ചു കിടക്കുന്ന നെറ്റ്വര്‍ക്കിലെ ടിക്കറ്റ് നിരക്കുകളിൽ 25 ശതമാനം വരെ ഇളവുകളും സ്വന്തമാക്കാം.

ഇരുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചെടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ എല്ലാ ഫ്ളൈറ്റുകളിലും ഒക്ടോബര്‍ 31 വരെ സാധുതയുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button