പക്ഷികളുടെ പരിപാലനത്തിനായി വ്യത്യസ്ത തരം വാട്ടറർ അൽ ഷഹാനിയയിൽ സ്ഥാപിച്ചു

അൽ ഷഹാനിയ മുനിസിപ്പാലിറ്റി പക്ഷികളുടെ ദാഹമകറ്റാനായി അൽ ഷഹാനിയ പാർക്കിൽ പരമ്പരാഗത പിജിയൻ ടവറിന്റെ ആകൃതിയിൽ വാട്ടറർ സ്ഥാപിച്ചു. യുനെസ്കോ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേണിംഗ് സിറ്റീസിൽ അംഗമായ അൽ ഷഹാനിയ ഖത്തർ ചാരിറ്റിയുടെ സഹകരണത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്.

“ഖത്തറിലെ പക്ഷികളെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പരമ്പരാഗത ഖത്തറി വാസ്തുവിദ്യാ സവിശേഷതകളോടെ പിജിയൻ ടവറിന്റെ രൂപത്തിൽ രൂപകൽപ്പന ഒരു വാട്ടർററർ അൽ ഷഹാനിയ പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്.” മന്ത്രാലയം ട്വീറ്റ് ചെയ്തു.

Exit mobile version