HealthInternationalQatar

ഖത്തറിലേക്കു പ്രവേശിക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷനിൽ ജിസിസി, യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും നിവാസികൾക്കും ഇളവ്

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന ജിസിസി പൗരന്മാർ, ജിസിസി റെഡിഡന്റ്സ്, യൂറോപ്യൻ യൂണിയൻ പൗരന്മാർ, യൂറോപ്യൻ യൂണിയൻ റെസിഡന്റ്സ് എന്നിവർക്ക് ഖത്തറിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമാണെന്ന നിബന്ധനയിൽ ഇളവ് പ്രഖ്യാപിച്ചു.

ഇഹ്തിറാസ് വെബ്സൈറ്റ് പ്രകാരം, ഖത്തറിൽ എത്തുന്ന യാത്രക്കാർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ജിസിസി പൗരന്മാരും ജിസിസി റസിഡന്റ്സും ജിസിസി രാജ്യങ്ങളിൽ ഉപയോഗിക്കുന്ന കൊവിഡ് ഹെൽത്ത് ആപ്പുകൾ (ഇവ ചുവടെ പരാമർശിച്ചിരിക്കുന്നു) വഴി പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കാണിച്ചാൽ ഓൺലൈൻ രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കപ്പെടും. ഇവർ ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ ഏതെങ്കിലും അംഗീകൃത സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും റാപിഡ് ആന്റിജൻ ടെസ്റ്റ് എടുക്കണം.

അംഗീകൃത ആരോഗ്യ ആപ്പുകൾ ഇവയാണ്:

സൗദി അറേബ്യ – തവക്കൽന
യുണൈറ്റഡ് അറബ് എമിറേറ്റ്സ്: അൽ ഹോസ്ൻ
ബഹ്‌റൈൻ: ബിഅവെയർ ബഹ്‌റൈൻ
കുവൈറ്റ്: ഷ്ലോനിക്
ഒമാൻ: തരസുദ്

യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും യൂറോപ്യൻ യുണിയൻ നിവാസികൾക്കുമുള്ള COVPass ആരോഗ്യ ആപ്പ് വഴി പ്രതിരോധ നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടെന്നു കാണിച്ചാലും ഓൺലൈൻ രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കപ്പെടും. ഇവരും ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ ഏതെങ്കിലും അംഗീകൃത സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും റാപിഡ് ആന്റിജൻ ടെസ്റ്റ് എടുക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button