ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നവർക്കു മുന്നറിയിപ്പുമായി വുഖൂദ്

വിപണിയിൽ വിൽക്കുന്ന അംഗീകാരമില്ലാത്ത എൽപിജി റെഗുലേറ്ററുകൾ ഉപയോഗിക്കുന്നതിനെതിരെ വുഖൂദ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇത് ഷഫാഫ് സിലിണ്ടറുകൾക്ക് കേടുവരുത്തുമെന്ന് അവർ അറിയിച്ചു.

വിപണിയിൽ വിൽക്കുന്ന അംഗീകാരമില്ലാത്ത എൽപിജി റെഗുലേറ്ററുകൾ ഷഫാഫ് ഗ്യാസിൽ ഉപയോഗിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടതായി കമ്പനി സോഷ്യൽ മീഡിയയിലൂടെ നൽകിയ സന്ദേശത്തിൽ പറഞ്ഞു. ഇത്തരത്തിലുള്ള റെഗുലേറ്ററുകൾ ഉപയോഗിക്കുന്നത് സിലിണ്ടറുകളെ തകരാറിലാക്കുകയും അതിൽ നിന്ന് വാതകം പുറത്തേക്കൊഴുകി തീപിടുത്തത്തിന് കാരണമാവുകയും ചെയ്യും.

സിലിണ്ടറുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിന് കമ്പനി ഏതാനും ശുപാർശകളും നൽകി:

1. പ്രഷർ റെഗുലേറ്ററുകൾ, ഹോസുകൾ പോലുള്ള സിലിണ്ടർ ആക്സസറികൾ വോകോഡ് അംഗീകരിച്ച ഉയർന്ന നിലവാരമുള്ളവ മാത്രം ഉപയോഗിക്കുക.

2. റെഗുലേറ്റർ ശരിയായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ലീക്ക് പരിശോധിക്കുന്നത് കോൺടാക്റ്റ് പോയിന്റുകളിൽ സോപ്പ് വാട്ടർ ഉപയോഗിച്ചാകാം.

3. ഉപയോഗത്തിലില്ലാത്തപ്പോൾ റെഗുലേറ്റർ നോബ് സ്വിച്ച് അടച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

4. ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതവും ശരിയായതുമായ രീതിയിൽ കൈകാര്യം ചെയ്യുക.

Exit mobile version