ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം ഗൾഫ് മേഖലയിലെ ഏറ്റവും മികച്ചത്

തുടർച്ചയായുള്ള നിക്ഷേപങ്ങളും സമയബന്ധിതമായി രാജ്യം നടത്തുന്ന തന്ത്രപ്രധാനമായ പ്രവർത്തനങ്ങളും മൂലം ഖത്തറിലെ ആരോഗ്യസംരക്ഷണ സംവിധാനം ഗൾഫ് മേഖലയിലെ ഏറ്റവും മികച്ചതെന്ന നേട്ടം കൈവരിച്ചു.

കൺട്രി 2021ന്റെ നമ്പിയോ ഹെൽത്ത് കെയർ ഇൻഡെക്സിലെ മികച്ച 20 രാജ്യങ്ങളിൽ ഖത്തർ 73 പോയിൻറ് നേടിയാണ് ഇടം പിടിച്ചത്. സർവേയിൽ ഉൾപ്പെടുന്ന 93 രാജ്യങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തുള്ളത് തായ്‌വാനാണ്.

ദക്ഷിണ കൊറിയ, ഫ്രാൻസ്, ജപ്പാൻ, ഡെൻമാർക്ക്, സ്പെയിൻ, ഓസ്ട്രിയ, തായ്ലൻഡ്, ഓസ്‌ട്രേലിയ, ഫിൻലാൻഡ്, നെതർലാന്റ്സ്, നോർവേ, ചെക്ക് റിപ്പബ്ലിക്, ബെൽജിയം, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്സർലൻഡ്, ജർമ്മനി, ഇസ്രായേൽ, ന്യൂസിലൻഡ് എന്നിവയാണ് ആദ്യ 20 സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങൾ.

സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ ഘടകങ്ങളിൽ മെഡിക്കൽ സ്റ്റാഫിന്റെ കഴിവുകൾ, പരീക്ഷണവും റിപ്പോർട്ടുകളും പൂർത്തിയാക്കുന്നതിലുള്ള വേഗത, ആധുനിക രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള ഉപകരണങ്ങൾ, റിപ്പോർട്ടുകൾ പൂരിപ്പിക്കുന്നതിലെ കൃത്യതയും സമ്പൂർണ്ണതയും, സ്റ്റാഫിന്റെ സൗഹൃദവും മര്യാദയും, മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രതികരണശേഷി, ചെലവിനെ സംബന്ധിച്ച സംതൃപ്തി, ലൊക്കേഷന്റെ സൗകര്യം എന്നിവയിലാണ് ഖത്തർ മുന്നിലെത്തിയത്.

Exit mobile version