ചൈനയുടെ ടിക്-ടോകിന് ഇന്ത്യയുടെ വെല്ലുവിളി, പിന്തുണ നൽകി ഖത്തർ

ജോഷ് എന്ന ഹ്രസ്വ വീഡിയോ ആപ്ലിക്കേഷൻ നടത്തുന്ന ഡെയ്‌ലിഹണ്ടിന്റെ മാതൃ കമ്പനിയായ ലോക്കൽ ലാംഗ്വേജ് ടെക് പ്ലാറ്റ്ഫോമായ വെർസെ ഇന്നൊവേഷൻസിനായി 100 മില്യൺ ഡോളർ നിക്ഷേപം നടത്തിയ നിരവധി പേരിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും ഉൾപ്പെടുന്നു.

ടിക് ടോക്കിന് പകരമായി ഇന്ത്യയുടെ ബദലായി വിശേഷിപ്പിക്കപ്പെടുന്ന ഇതിൽ ഗ്ലേഡ് ബ്രൂക്ക് ക്യാപിറ്റലടക്കം മറ്റു കമ്പനികളും നിക്ഷേപം നടത്തിയിട്ടുണ്ട്.

2020 ഡിസംബറിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആൽഫ വേവ് എന്നിവയിൽ നിന്ന് ടെക് പ്ലാറ്റ്ഫോം 100 മില്യൺ ഡോളർ സമാഹരിച്ചതിന് തൊട്ടുപിന്നാലെയാണ് നിക്ഷേപം. ട്രെൻഡി ഹ്രസ്വ വീഡിയോകൾക്കായി ഒരു പ്ലാറ്റ്ഫോം നൽകി മികച്ച പ്രശസ്തി നേടിയ ടിക് ടോക്കിനെ ഡെയ്‌ലി ഹണ്ട് അനുകരിച്ചാണ് ജോഷ് സൃഷ്ടിച്ചിരിക്കുന്നത്.

ചൈനയുടെ ടിക് ടോക്കിന് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ജോഷ് ഉയർന്നുവന്നത്. വളരെപ്പെട്ടന്ന് വിജയം നേടിയ ജോഷിന് നിലവിൽ 85 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളും 40 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കളും പ്രതിദിനം 1.5 ബില്ല്യൺ വീഡിയോ പ്ലേകളുമുണ്ട്.

Exit mobile version