മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ വേഗതയിൽ ആഗോളതലത്തിൽ ഖത്തർ ഒന്നാമത്

മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ വേഗതയിൽ ഖത്തർ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. ഹൂട്ട്‌സ്യൂട്ട് ഓർഗനൈസേഷൻ പുറത്തിറക്കിയ “ഗ്ലോബൽ സ്റ്റേറ്റ് ഓഫ് ഡിജിറ്റൽ 2021” റിപ്പോർട്ട് അനുസരിച്ച് ഖത്തറിൽ മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റ് കണക്ഷന്റെ ശരാശരി ഡൗൺലോഡ് വേഗത 178.01 എംബിപിഎസിലെത്തി.

മൊത്തം ജനസംഖ്യയിൽ ഇന്റർനെറ്റ് എടുക്കുന്ന നിരക്കിലും ആഗോളതലത്തിൽ ഖത്തർ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ജനസംഖ്യയുടെ 99 ശതമാനമാണ് ഖത്തറിൽ ഇൻറർനെറ്റ് എടുത്തവരുടെ കണക്ക്.

കഴിഞ്ഞ ജനുവരിയിൽ ഖത്തറിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 2.88 ദശലക്ഷം ആളുകളിൽ എത്തി. ഖത്തറിൽ 2.87 ദശലക്ഷം സോഷ്യൽ മീഡിയ ഉപയോക്താക്കളുണ്ടെന്നും ഖത്തറിലെ മൊബൈൽ കണക്ഷനുകൾ 4.67 ദശലക്ഷമായി 160.6 ശതമാനം വർദ്ധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Exit mobile version