ഖത്തറിലെത്താൻ കാത്തിരിക്കുന്നവർക്കു ശുഭവാർത്ത, ഒരു മാസത്തിനുള്ളിൽ രാജ്യം സാമൂഹിക പ്രതിരോധശേഷി കൈവരിക്കും

കൊവിഡിനെതിരെ ഒരു മാസത്തിനുള്ളിൽ ഖത്തർ സാമൂഹിക പ്രതിരോധശേഷി കൈവരിക്കുമെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ സാമൂഹിക പ്രതിരോധശേഷി ലഭിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നാകുതോടെ ടൂറിസം വരും മാസങ്ങളിൽ ആരംഭിക്കാൻ കഴിയുമെന്ന് ഉറപ്പും അദ്ദേഹം നൽകി.

ആദ്യ ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകളെയാവും തിരഞ്ഞെടുക്കുകയെന്നും, തുടർന്ന് എല്ലാ കേസുകളെയും സ്വീകരിക്കാൻ കഴിയുന്ന തരത്തിൽ ആരോഗ്യ സംവിധാനം കൂടുതൽ സുസ്ഥിരമാണെന്നും പൊതുജനാരോഗ്യ ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി പറഞ്ഞു.

ദോഹ ബാങ്ക് ആതിഥേയത്വം വഹിച്ച ‘ഖത്തർ സാമ്പത്തിക വികസനവും അവസരങ്ങളും’ എന്ന വെർച്വൽ കോൺഫറൻസിലാണ് അദ്ദേഹം സംസാരിച്ചത്. ഖത്തറിന്റെ ദ്രുതഗതിയിലുള്ള മാസ് വാക്സിനേഷൻ ഡ്രൈവ് നല്ല ഫലങ്ങൾ നൽകി. മുതിർന്ന ജനസംഖ്യയുടെ പകുതിയിലധികം പേർക്കും നിലവിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.

ഖത്തറിന് രണ്ടാം ഘട്ട കൊവിഡ് നിയന്ത്രണങ്ങൾ ഉടനെ നീക്കാൻ കഴിയുമെന്നും ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി പറഞ്ഞു. ഇതു സംബന്ധിച്ച് സർക്കാർ ഉടനെ തീരുമാനമെടുക്കുമെന്നും വാക്സിൻ ഇതുവരെ എടുക്കാത്ത യോഗ്യതയുള്ള എല്ലാ ആളുകളെയും വാക്സിൻ എടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Exit mobile version