ഇൻറർനെറ്റ് വേഗതയിൽ ലോകരാജ്യങ്ങളിൽ ഖത്തർ ഒന്നാം സ്ഥാനത്ത്

ആഗോള സ്പീഡ് ടെസ്റ്റ് വിദഗ്ധരായ ഓക്ല മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഖത്തറിനെ 2020 ഡിസംബറിലെ റാങ്കിംഗിൽ ലോകനേതാവായി തിരഞ്ഞെടുത്തു.

മുൻ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഖത്തർ  രണ്ട് സ്ഥാനങ്ങൾ മുന്നേറിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.

ഖത്തറിലെ ശരാശരി ഡൗൺ‌ലോഡ് വേഗത 178.01 എം‌ബി‌പി‌എസും ശരാശരി അപ്‌ലോഡ് വേഗത 29.74 എം‌ബി‌പി‌എസുമാണ്. അതേ സമയം ആഗോള ശരാശരി ഡൗൺ‌ലോഡ് വേഗത 47.20Mbpsഉം അപ്‌ലോഡ് വേഗത 12.67Mbps ഉം ആണ്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്റർനെറ്റ് വേഗത ഖത്തറിനാണെന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഒറീദുവിലെ ഡയറക്ടർ പിആർ റബിയ അൽ കുവാരി പറഞ്ഞു.

Exit mobile version