ഖത്തറിൽ ഉൽക്കാവർഷം ദൃശ്യമായി

ഖത്തർ നാച്ചുറൽ ഹിസ്റ്ററി ഗ്രൂപ്പിൽ (ക്യുഎൻഎച്ച്ജി) നിന്നുള്ള ഒരു വിഭാഗം ആളുകൾ വ്യാഴാഴ്ച രാത്രി ദോഹയുടെ പ്രാന്തപ്രദേശത്ത്, പ്രകാശമലിനീകരണത്തിൽ നിന്ന് മാറി ഉൽക്കാവർഷം നിരീക്ഷിക്കാൻ ഒത്തുകൂടി. മണിക്കൂറുകൾക്കുള്ളിൽ 200ലധികം ഉൽക്കകൾ സംഘം നിരീക്ഷിച്ചു.

ചന്ദ്രനില്ലാത്ത രാത്രി ആകാശം ഷൂട്ടിംഗ് സ്റ്റാറുകളുടെ വലിയ തോതിലുള്ള നിരീക്ഷണം നൽകിയതായി ക്യുഎൻഎച്ച്ജി പ്രസ്താവനയിൽ പറഞ്ഞു. എല്ലാ വർഷവും ഡിസംബറിൽ 3200 ഫേത്തോൺ എന്ന ഛിന്നഗ്രഹത്തിന്റെ ധൂളി ഭ്രമണപഥത്തിലൂടെ കടന്നുപോകുന്നു.

ദോഹയിൽ ജോലി ചെയ്യുന്ന അമച്വർ ജ്യോതിശാസ്ത്രജ്ഞനായ ഒമർ ബിൻ അബ്ദുൾ അസീസാണ് ചിത്രം പകർത്തിയത്.

Exit mobile version