ഖത്തറിൽ ഒരാഴ്ചയോളം മഴയ്ക്കു സാധ്യത

നാളെ മുതൽ ഈ ആഴ്ച അവസാനം വരെ ഖത്തറിൽ ഇടിമിന്നലോടു കൂടിയ ചിതറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.

നാളെ മുതൽ ആഴ്‌ചയുടെ അവസാനം വരെ മേഘങ്ങളുടെ അളവ് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചില സമയങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്നും നേരിയതോ മിതമായതോ ആയ ചിതറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.

ഈ കാലയളവിൽ കാറ്റ് പ്രധാനമായും വടക്കുകിഴക്ക് – വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് 32 നോട്ട് വേഗതയിൽ വീശും. ഇത് തുറന്ന സ്ഥലങ്ങളിൽ ദൂരക്കാഴ്ച കുറയാൻ കാരണമാകും. തിരമാലയുടെ ഉയരം ചിലപ്പോൾ 12 അടി വരെ ഉയരും.

ഖത്തർ കാലാവസ്ഥാ വകുപ്പ് എല്ലാവരോടും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അക്കൗണ്ടുകളിലൂടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പിന്തുടരാനും അഭ്യർത്ഥിച്ചു.

Exit mobile version