QatarWeather

കാലാവസ്ഥ മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വകുപ്പ്

ചിതറിയ മഴക്കുള്ള സാധ്യതയും മേഘാവൃതമായ ആകാശവും ഇടിമിന്നലും ശക്തമായ കാറ്റും പൊടിപടലവും, വളരെ കുറഞ്ഞ ദൃശ്യപരതയിലേക്കോ തീരെ ഇല്ലാതാകുന്ന സാഹചര്യത്തിലേക്കോ നയിക്കുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകി.

ചില പ്രദേശങ്ങളിൽ തെക്കുകിഴക്കൻ കാറ്റ് 30KT വേഗതയിൽ വരെ വീശും, കാലാവസ്ഥ അസ്ഥിരമായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. പ്രതിദിന റിപ്പോർട്ടിൽ, ശനിയാഴ്ച വൈകുന്നേരം 6 മണി വരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ചിതറിയ മഴയ്ക്കും ചിലപ്പോൾ ഇടിമിന്നലിനും ഇടയ്‌ക്ക് പൊടി വീശാനും സാധ്യതയുണ്ട്.

കാറ്റ് തെക്ക് കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിൽ 12 മുതൽ 22 വരെ നോട്ട്, ചില സമയങ്ങളിൽ 26 നോട്ട് വരെയാകാം. ദൃശ്യപരത ആദ്യം സ്ഥലങ്ങളിൽ 4 മുതൽ 8/2 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും. കടലിലെ തിരമാലകൾ 9 അടി വരെ ഉയർന്നേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button