ഖത്തറിൽ ദൃശ്യപരത വളരെ മോശമാകുമെന്ന മുന്നറിയിപ്പു നൽകി കാലാവസ്ഥ വകുപ്പ്

ഖത്തറിലെ കാലാവസ്ഥ ചിതറിക്കിടക്കുന്ന മേഘങ്ങളോടു കൂടിയതും രാത്രിയിൽ താരതമ്യേന തണുപ്പ് അനുഭവപ്പെടുന്നതും പിന്നീട് മൂടൽമഞ്ഞ് അനുഭവപ്പെടുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അതിന്റെ ദൈനംദിന റിപ്പോർട്ടിൽ പറഞ്ഞു. തിരശ്ചീന ദൃശ്യപരത മോശമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

കടൽത്തീരത്ത് മൂടൽമഞ്ഞു നിറഞ്ഞതായിരിക്കുമെന്നും, കൂടാതെ ചിതറിക്കിടക്കുന്ന മേഘങ്ങളോടു കൂടിയതോ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നോ റിപ്പോർട്ട് കൂട്ടിച്ചേർത്തു.

കാറ്റ് പ്രധാനമായും തെക്കുകിഴക്കായി 05 മുതൽ 10 നോട്ട് വരെ വേഗതയിൽ വീശും, രാത്രി വൈകി 05 നോട്ടിൽ താഴെയായി മാറും.

ദൃശ്യപരത സ്ഥലങ്ങളിൽ 04 മുതൽ 08 കിലോമീറ്റർ വരെയോ 02 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും. തിരമാലകൾ 2 മുതൽ 4 അടി വരെ ഉയരുമെന്നും അവർ വ്യക്തമാക്കി.

Exit mobile version