Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
QatarSports

കളിക്കാരൻ തളർന്നു വീണു, ഖത്തർ സ്റ്റാർസ് ലീഗ് മത്സരം റദ്ദാക്കി

അൽ വക്രയും അൽ റയ്യാനും തമ്മിലുള്ള QNB സ്റ്റാർസ് ലീഗ് (QSL) മത്സരത്തിനിടെ ഒരു ഫുട്ബോൾ കളിക്കാരൻ ഗ്രൗണ്ടിൽ തളർന്നു വീണതിനെ തുടർന്ന് മത്സരം റദ്ദാക്കി. അൽ വക്ര താരം ഒത്മാൻ കൂളിബാളിയാണ് തളർന്നു വീണത്.

താരം തളർന്നു വീണതിനെ തുടർന്ന് 41 മിനിറ്റിൽ തന്നെ റഫറി മത്സരം അവസാനിപ്പിക്കയായിരുന്നു. സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ വൈദ്യസഹായം നൽകിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

“അൽ വക്ര ക്ലബ് താരം ഒത്മാൻ കൗലിബാലിയുടെ സുരക്ഷ ഞങ്ങൾ ആഗ്രഹിക്കുന്നു. വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും കളിക്കളത്തിലേക്കു മടങ്ങിവരുന്നതിനുമായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.” ഖത്തർ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞു.

സംഭവത്തിന് ശേഷം മെഡിക്കൽ സ്റ്റാഫ് ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്നും താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബെയിൻ സ്‌പോർട്‌സ് പിന്നീട് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button