ഇന്നും നാളെയും ഖത്തറിൽ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

2022 ജനുവരി 14, 15 വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ കാറ്റും ഉയർന്ന കടലും രാത്രിയിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് വാരാന്ത്യ റിപ്പോർട്ടിൽ പറഞ്ഞു.

റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്ച താപനില 24 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ വ്യത്യാസപ്പെടും, രാത്രിയിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റ് പ്രധാനമായും തെക്ക് കിഴക്ക് ദിശയിൽ 5-15KT വേഗതയിലാവും. മഴയുള്ള സമയത്ത് ഇത് 28KT വരെയാകും. ദൃശ്യപരത ഏകദേശം 5-8 കിലോമീറ്റർ ആയിരിക്കും.

ശനിയാഴ്ച ശക്തമായ കാറ്റിനും ഉയർന്ന കടലിനുമൊപ്പം 23 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വ്യത്യാസമുണ്ടാകും. ഇടിമിന്നലോടു കൂടിയ മഴയും പ്രതീക്ഷിക്കുന്നു.

കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും. ദൃശ്യപരത 4-8 കിലോമീറ്ററായിരിക്കും, ചില സമയങ്ങളിൽ ഇത് 3 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും.

Exit mobile version