മെയ് 22 മുതൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്കു യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്

മെയ് 22 മുതല്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്കു യാത്ര ചെയ്യുന്നവരുടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിൽ ക്യുആർ കോഡ് നിർബന്ധമാക്കി. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താൽ എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പിക്കാമെന്നതു കൊണ്ടാണ് ഇന്ത്യൻ ഗവൺമെന്റ് ഈ തീരുമാനം നടപ്പിലാക്കിയത്.

മെയ് 22നു പുലര്‍ച്ചെ ഒരു മണി മുതല്‍ ഇന്ത്യയിൽ നിന്നും വിദേശത്തേക്കു യാത്ര ചെയ്യുന്നവർക്ക് യാത്രയുടെ 48 മണിക്കൂറിനുളളിൽ എടുത്ത ക്യൂആര്‍ കോഡുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടില്ലെങ്കിൽ വിമാനത്തില്‍ ബോര്‍ഡ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഖത്തർ എയർവേയ്സും വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ശാരീരികമായ ഇടപെടലുകള്‍ ഒഴിവാക്കാനും യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്താനുമാണിതെന്ന് ഖത്തര്‍ എയര്‍വേയ്സ് ട്രാവല്‍ ഏജന്‍സികള്‍ക്ക് രേഖമൂലം നൽകിയ നിര്‍ദേശത്തിൽ വ്യക്തമാക്കി.

Exit mobile version