Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BusinessQatar

സഫാരി ഹൈപ്പർമാർക്കറ്റ് മൂന്നു ശാഖകൾ കൂടി ഖത്തറിൽ ആരംഭിക്കുന്നു

പ്രാദേശിക വിപണിയിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട്, ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റ്, ഫിഫ ലോകകപ്പ് ഖത്തർ 2022 ആരംഭിക്കുന്നതിനു മുൻപായി ബർവ വില്ലേജ് (അൽ വക്ര), ഇൻഡസ്ട്രിയൽ ഏരിയ, ബിർകത്ത് അൽ അവാമർ എന്നിവിടങ്ങളിൽ മൂന്ന് ശാഖകൾ കൂടി തുറക്കും.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളായ അൽ വുകെയർ, അൽ ഗരാഫ എന്നിവയെക്കൂടി ഉൾക്കൊള്ളിച്ച് ഷോപ്പുകൾ തുറക്കാൻ പദ്ധതി ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണെന്നും സഫാരി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഷഹീൻ ബക്കർ പറഞ്ഞു.

2,000 ചതുരശ്ര മീറ്റർ മുതൽ 4,000 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയിലാണ് പുതിയ ഔട്ട്‌ലെറ്റുകൾ വരികയെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ള സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവ പ്രത്യേകം രൂപകൽപ്പന ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button