EducationQatar

ഖത്തർ ലോകകപ്പ് സമയത്ത് സ്കൂളുകൾക്ക് അവധി

ഖത്തർ 2022 ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കും. വിദ്യാഭ്യാസ മന്ത്രി ഇന്നലെ പുറത്തിറക്കിയ 2022-2023 ലെ അക്കാദമിക് കലണ്ടർ പ്രകാരം സ്‌കൂളുകൾക്കുള്ള അർദ്ധ വാർഷിക അവധി 2022 നവംബർ 20ന് ആരംഭിച്ച് 2022 ഡിസംബർ 22നാണ് അവസാനിക്കുക.

ഖത്തർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവൻറായ ഖത്തർ ലോകകപ്പ് 2022 നവംബർ 21ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഫൈനൽ 2022 ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങളാണ് നടക്കുക.

സ്‌കൂളിലെ രണ്ടാം സെമസ്റ്റർ 2022 ഡിസംബർ 25ന് ആരംഭിക്കും. 2022-2023 അധ്യയന വർഷത്തേക്കുള്ള വാർഷിക സ്കൂൾ കലണ്ടർ സംബന്ധിച്ച് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ ജബർ അൽ നുഐമി ഇന്നലെയാണ് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button