ഏഴാമത് യൂറോപ്യൻ ജാസ് ഫെസ്റ്റിവൽ നാളെ മുതൽ ആരംഭിക്കും

11 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താര) ഏഴാമത് കത്താര യൂറോപ്യൻ ജാസ് ഫെസ്റ്റിവൽ നാളെ സംഘടിപ്പിക്കും. നവംബർ 6 വരെയാണ് ഫെസ്റ്റിവൽ നടക്കുക.

കത്താറ എസ്പ്ലനേഡ് – ഗേറ്റ് 20, 21 എന്നിവിടങ്ങളിൽ വൈകുന്നേരം 6.30 മുതൽ ഉത്സവം നടക്കും. ഖത്തറിലെ യൂറോപ്യൻ രാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ച് കത്താറ സംഘടിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് ഈ വാർഷിക ഉത്സവം.

“അഞ്ചു യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 2015ൽ ജാസ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ആരംഭിച്ചു. നിലവിൽ 11 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഞങ്ങൾ ഏഴാം പതിപ്പിൽ എത്തിയിരിക്കുന്നു.” കത്താറയിലെ അന്താരാഷ്ട്ര കാര്യ വകുപ്പ് ഡയറക്ടർ മറിയം അൽ സാദ് പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തവും ഈ സംസ്കാരം പ്രകടിപ്പിക്കുന്നതും വഴി ഇത്തരത്തിലുള്ള സംഗീതത്തിലേക്ക് വെളിച്ചം വീശുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് അവർ ഖത്തർ റേഡിയോയോട് പറഞ്ഞു.

Exit mobile version