Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
InternationalQatar

ലോകകപ്പിൽ പങ്കെടുക്കാൻ മാഡ്രിഡ് മുതൽ ദോഹ വരെ നടത്തമാരംഭിച്ച് സ്പാനിഷ് സാഹസികൻ

സ്പാനിഷ് സാഹസികനായ സാന്റിയാഗോ സാഞ്ചസ് കോഗെഡോർ 2022 ഫിഫ ലോകകപ്പ് ഖത്തറിൽ പങ്കെടുക്കാൻ മാഡ്രിഡിൽ നിന്ന് ദോഹയിലേക്ക് നടത്തം ആരംഭിച്ചു. മാഡ്രിഡിൽ നിന്ന് യാത്ര ആരംഭിക്കുന്നതിന് മുമ്പ് സ്പെയിനിലെ ഖത്തർ അംബാസഡർ അബ്ദുല്ല ബിൻ ഇബ്രാഹിം അൽ ഹമറുമായി കൊഗെഡോർ കൂടിക്കാഴ്ച നടത്തിയതായി സ്പെയിനിലെ ഖത്തർ എംബസി ട്വീറ്റ് ചെയ്തു.

മാഡ്രിഡിൽ നിന്ന് ഖത്തറിലേക്കുള്ള സാഞ്ചസിന്റെ നീണ്ട യാത്രക്ക് ആശംസകൾ നേർന്നാണ് അൽ ഹമർ ചൊവ്വാഴ്ച സാഞ്ചസിനെ സ്വീകരിച്ചത്. വാർത്താ വെബ്‌സൈറ്റ് റപ്‌റ്റ്‌ലിയുടെ റിപ്പോർട്ട് അനുസരിച്ച്, സ്‌പോർട്‌സിനെ സ്നേഹിക്കുന്ന 42 വയസുള്ള സാഹസികനായ സാഞ്ചസ് ശനിയാഴ്ച മാഡ്രിഡിലെ സാൻ സെബാസ്റ്റ്യൻ ഡി ലോസ് റെയ്‌സിലെ മതാപിനോനേര സ്റ്റേഡിയത്തിൽ നിന്നും ഖത്തറിലേക്ക് നടത്തം തുടങ്ങിയിട്ടുണ്ട്.

“യാത്രകൾ എന്നെ ഒരു മികച്ച വ്യക്തിയും മികച്ച മനുഷ്യനാക്കി മാറ്റുന്നതായിരിക്കും. അത് തുടർച്ചയായ പഠനമായിരിക്കും, ഏകാന്തതയുടെ രാത്രികൾ ആയിരിക്കും, അത് ഞാൻ കൂടെയുള്ളവരുമായി പങ്കിടാൻ ആഗ്രഹിക്കുന്നു.” കോഗഡോർ അഭിപ്രായപ്പെട്ടു.

മുമ്പ് സൈക്കിളിൽ സൗദി അറേബ്യയിലേക്ക് പോയ സാഞ്ചസ് ഇത്തവണ നടന്നാണു തന്റെ യാത്ര പൂർത്തിയാക്കുന്നത്. പുറകിൽ ചക്രങ്ങളുള്ള തന്റെ സ്യൂട്ട്‌കേസിൽ ഗ്യാസ് സ്റ്റൗവും ജലശുദ്ധീകരണ ഗുളികകളും ടെന്റും ഉണ്ട്. ഖത്തറിലെത്താനുള്ള 11 മാസത്തെ യാത്രയിൽ ഇതാണു സാഞ്ചസിനെ സഹായിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button