QatarWeather

രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ, വാരാന്ത്യം വരെ ശക്തമായ കാറ്റ് പ്രതീക്ഷിക്കാമെന്നു മുന്നറിയിപ്പ്

2022 മെയ് 8 ഞായറാഴ്ച മുതൽ ആഴ്ചാവസാനം വരെ പകൽ സമയത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.

കാറ്റിന്റെ വേഗത 12-22 KTനും ഇടയിലായിരിക്കുമെന്നും ചിലപ്പോൾ 30 KTൽ കൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ബ്യൂറോ അറിയിച്ചു. ഇത് പൊടിപടലങ്ങൾക്കു കാരണമാകുമെന്നും ദൃശ്യപരത ചില സ്ഥലങ്ങളിൽ 2 കിലോമീറ്ററിൽ താഴെയാകുമെന്നും ചിലപ്പോൾ പൂജ്യത്തിലെത്താമെന്നും അവർ അറിയിച്ചു.

കടൽ തിരമാലകൾ 3-8 അടി മുതൽ 10 അടി വരെ ഉയരും. അസ്ഥിരമായ കാലാവസ്ഥയിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഖത്തറിന്റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിൽ നേരിയ മഴ ലഭിച്ചതായും അവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button