ഖത്തറിൽ കാറ്റ് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

ശനിയാഴ്ച വൈകുന്നേരം 6 മണി വരെ തീരത്തെ കാലാവസ്ഥ പൊടിപടലങ്ങൾ നിറഞ്ഞതാകുമെന്നും രാത്രിയിൽ ഇതു നേർത്തു വരുമെന്നും കാലാവസ്ഥാ വകുപ്പ് അതിന്റെ ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ പറഞ്ഞു. ദൂരക്കാഴ്ച കുറയുമെന്നും ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

തീരത്ത് കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് 22 മുതൽ 32 നോട്ട് വരെ വേഗതയിൽ വീശിയടിക്കുകയും ചിലയിടങ്ങളിൽ 42 നോട്ട് വേഗതയിൽ ആവുകയും ചെയ്യും. ചില സമയങ്ങളിൽ ദൃശ്യപരത 4 മുതൽ 8/2 വരെ കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും. തിരമാലകൾ ചില സമയങ്ങളിൽ 16 അടി വരെ ഉയരാൻ സാധ്യതയുണ്ട്.

Exit mobile version