2024ൽ ഖത്തറിലെ ഹോട്ടൽ മുറികളുടെ വിതരണം 40000 കവിയും

രാജ്യത്തെ ഹോട്ടൽ മുറികളുടെ ആകെ വിതരണം 38,000 കവിഞ്ഞു, 2024ൽ നിരവധി പുതിയ പ്രോജക്ടുകൾ പൂർത്തിയാകുമ്പോൾ വിതരണം 40,000 മുറികൾ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഗവേഷണ റിപ്പോർട്ട് പറയുന്നു.

2022ലെ ഫിഫ ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കാൻ ഖത്തറിന്റെ ഹോട്ടൽ താമസസൗകര്യം ഒരുക്കേണ്ടതിന്റെ ആവശ്യകതയെ തുടർന്നാണ് കഴിഞ്ഞ 18 മാസത്തിനിടെ മുറികളുടെ മൊത്തം വിതരണം 25 ശതമാനത്തിലധികം വർധിച്ചതിനു കാരണമെന്ന് കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡിന്റെ ത്രൈമാസിക റിയൽ എസ്റ്റേറ്റ് റിപ്പോർട്ട് പറയുന്നു.

ആൻഡാസ് ദോഹ, ഫോർ സീസൺസ് റിസോർട്ട്, റിസോർട്ട് ആൻഡ് റെസിഡൻസ് അറ്റ് പേൾ ഐലൻഡ്, എൻഎച്ച് കളക്ഷൻ ഒയാസിസ് ദോഹ ഹോട്ടൽ, റിക്സോസ് ക്വിറ്റൈഫാൻ നോർത്ത്, റോസ്‌വുഡ് ദോഹ, വാൾഡോർഫ് അസ്റ്റോറിയ വെസ്റ്റ് ബേ എന്നിവയുൾപ്പെടെ വരും മാസങ്ങളിൽ വിവിധ പുതിയ ഹോട്ടലുകൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version