Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
QatarUpdates

പേൾ ഇന്റർചേഞ്ച് സിഗ്നലിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

പേൾ, ലുസൈൽ എന്നിവിടങ്ങളിൽ നിന്ന് ദോഹയിലേക്കു പോകുന്ന ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ച് സിഗ്നലുകൾ 4 ദിവസത്തേക്ക് അഷ്ഗൽ അടയ്ക്കും. 2022 മെയ് 13 വെള്ളിയാഴ്ച പുലർച്ചെ 1 മണി മുതൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് റോഡ് അടച്ചിടുന്നത് അറ്റകുറ്റപ്പണികൾക്കു വേണ്ടിയാണ്.

പേൾ & ലുസൈലിൽ നിന്ന് വരുന്ന റോഡ് ഉപയോക്താക്കൾക്ക് ലൈറ്റ് സിഗ്നലുകൾക്ക് പകരം അണ്ടർപാസുകളിലൂടെ ഡ്രൈവ് ചെയ്യാം. ദോഹയിൽ നിന്ന് ലെഗ്തൈഫിയയിലേക്ക് വരുന്ന വാഹനങ്ങൾക്ക് യാത്ര തുടർന്ന് അടുത്ത ജംഗ്ഷൻ വഴി ലക്ഷ്യസ്ഥാനത്ത് എത്താം.

അതേസമയം, 2022 മെയ് 12 വ്യാഴാഴ്ച മുതൽ 2022 മെയ് 14 ശനിയാഴ്ച വരെ അൽ സദ്ദ് കവലയിലും താൽക്കാലികമായി അടച്ചിടൽ ഉണ്ടാകും. ഒളിംപിക് ഇന്റർസെക്ഷനിൽ നിന്ന് അൽ സദ്ദ് വഴി അൽ അമീർ സ്ട്രീറ്റിലേക്ക് പോകുന്നവർ നേരെ ജവാൻ സ്ട്രീറ്റിൽ പോയി നാസർ ബിൻ സൽമീൻ അൽ സുവൈദി ഇന്റർസെക്ഷനിൽ യു-ടേൺ എടുത്ത് ലക്ഷ്യസ്ഥാനത്ത് എത്തണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button