QatarWeather

ഖത്തറിൽ ഇന്നും മഴ, ചൊവ്വാഴ്ച വരെ തുടർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴ പെയ്തു. രാജ്യത്തിന്റെ തെക്കു ഭാഗത്താണ് മഴ പെയ്തതെന്നും ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വക്രയിൽ മഴ പെയ്യുന്നതിന്റെ വീഡിയോയും അവർ പോസ്റ്റു ചെയ്തു.

ചൊവ്വാഴ്ച വരെ മഴ വിവിധ ഭാഗങ്ങളിൽ തുടരുമെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കി. ചിലപ്പോൾ ഇടിയും മഴയും കാറ്റുമുണ്ടാകാം. പെട്ടെന്നുണ്ടാകുന്ന ശക്തമായ കാറ്റിനെതിരെ ജാഗ്രത വേണം.

കടലിലെ തിരകള്‍ ഈ സമയത്ത് ഉയരാം. എല്ലാ തരത്തിലുളള കടല്‍ സംബന്ധമായ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്നും അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button