ഖത്തറിൽ രണ്ടു മലയാളി യുവാക്കൾ അന്തരിച്ചു

ഖത്തറിൽ രണ്ടു മലയാളി യുവാക്കൾ അന്തരിച്ചു. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി അനീഷ് ജോസഫ് പാറക്കല്‍ (39), വയനാട് ജില്ലയിലെ തരുവണ കോക്കടവ് സ്വദേശി അസീസ് തിണ്ടന്‍ ആണ് (43) എന്നിവരാണു മരിച്ചത്.

കഴിഞ്ഞ 13 വര്‍ഷത്തോളമായി ദോഹയിലെ ദുഖാന്‍ ബാങ്ക് ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു അനീഷ് ജോസഫ്. അസീസ് തിണ്ടൻ നാലു വർഷത്തോളമായി ടീം ടൈം വക്റ ബ്രാഞ്ചിലെ ജീവനക്കാരനാണ്. ഹൃദയാഘാതമാണ് അസീസിന്റെ മരണകാരണം.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Exit mobile version