ജനുവരി അവസാനത്തോടെ ഖത്തറിലുള്ളവർക്ക് ഉംറ തീർത്ഥാടനം നടത്താനാകും

ദോഹയുമായുള്ള മൂന്നുവർഷത്തെ നയതന്ത്ര തർക്കം അവസാനിപ്പിച്ച് സൗദി അറേബ്യ ജനുവരി 5ന് ഖത്തറുമായുള്ള വ്യോമാതിർത്തി, കര, കടൽ അതിർത്തികൾ വീണ്ടും തുറക്കുന്നതോടെ നിരവധി ടൂർ ഓപ്പറേറ്റർമാർ ഉംറ പാക്കേജുകൾ വാഗ്ദാനം ചെയ്യാനും തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും ഒരുങ്ങുന്നു.

ദോഹ ആസ്ഥാനമായുള്ള ടൂർ ഓപ്പറേറ്റർമാർ ഖത്തറിലെ മുസ്ലീം തീർഥാടകർക്ക് ഈ മാസം അവസാനത്തോടെയോ ഫെബ്രുവരി തുടക്കത്തിലോ ഖത്തറിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്നതിനുള്ള ഉംറ പാക്കേജുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്.

വിസ, എയർ ടിക്കറ്റുകൾ, മൂന്നോ നാലോ രാത്രി താമസം, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഉമ്ര പാക്കേജിന് ഒരാൾക്ക് 4,000 ഖത്തർ റിയാൽ മുതലാണു ചിലവു വരികയെന്ന് എഎൽ ബറ്റീൽ ട്രാവൽ സൂപ്പർവൈസർ മോമെൻ അൽ ഹമദ് ഖത്തറിലെ പ്രമുഖ മാധ്യമത്തോടു പറഞ്ഞു.

കോവിഡ് 19 പടരാതിരിക്കാൻ സൗദി അറേബ്യ 2020 മാർച്ചിൽ ഉംറ തീർത്ഥാടനം സസ്പെൻഡ് ചെയ്യുകയും ഒക്ടോബർ 4 മുതൽ നിയന്ത്രണങ്ങളോടെ വിവിധ ഘട്ടങ്ങളായി പുനരാരംഭിക്കുകയും ചെയ്തു.

Exit mobile version