അപ്ഡേറ്റ്സ്ഖത്തർ
ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്
ഖത്തറിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 322 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 307 പേരും മാസ്ക് ധരിക്കാത്തതിന്റെ പേരിലാണ് നടപടി നേരിട്ടത്.
ഇതു കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 11 പേർക്കെതിരെയും, ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് നാലു പേർക്കെതിരെയും അധികാരികൾ നടപടിയെടുത്തു.
കൊറോണ വൈറസ് പടരാതിരിക്കാനായി രാജ്യം ഏർപ്പെടുത്തിയ സുരക്ഷയെ അവഗണിക്കുന്ന ആളുകൾക്കെതിരായ നടപടി ശക്തമാക്കിയതുമുതൽ നിയന്ത്രണങ്ങൾ ലംഘിച്ചതിനു പതിനായിരക്കണക്കിന് ആളുകളെ പോലീസ് പ്രോസിക്യൂഷനു പരാമർശിച്ചിട്ടുണ്ട്.
MoI refers 322 for Covid-19 precautionary measure violations#Qatar #Doha #Covid19 https://t.co/ahyTpMarSN
— The Peninsula Qatar (@PeninsulaQatar) May 13, 2021