ഖത്തർ

മികച്ച സുരക്ഷ ഉറപ്പു വരുത്തി ഖത്തർ ലോകകപ്പ് സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം

ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് മികച്ച ചുറ്റുപാടുകളിൽ ആയിരിക്കും ഖത്തർ ലോകകപ്പ് നടക്കുകയെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം പൊതുശുചിത്വ ഡയറക്ടർ മുഖ്ബിൽ മദ്ഹൂർ അൽ അൽ ഷംമാറി ഖത്തറിലെ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

കൊവിഡിനെ ഫലപ്രദമായി തടഞ്ഞു നിർത്തി ലോകകപ്പ്‌ നടത്താൻ നയപരവും സാങ്കേതികപരവുമായ നിരവധി തയ്യാറെടുപ്പുകൾ ആവശ്യമാണ്‌. ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സഹകരിച്ചാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ നടത്തിപ്പിന് പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും ഷംമാറി പറഞ്ഞു. രാജ്യത്തെ ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ആകർഷകമാക്കി നിലനിർത്താൻ ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker