Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർ

ഖത്തറിന്റെ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കാൻ ജനങ്ങളോട് അഭ്യർത്ഥനയുമായി പരിസ്ഥിതി മന്ത്രാലയം

ജനങ്ങൾ ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നതിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം (എംഎംഇ) ആശങ്ക ഉന്നയിച്ചു. ഭക്ഷ്യനഷ്ടം കുറയ്ക്കുന്നതിന് ഭക്ഷണരീതികളിലെ അവരുടെ സ്വഭാവം മാറ്റണമെന്ന് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

ഭക്ഷ്യ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ഖത്തർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സർക്കാർ ശ്രമങ്ങളിൽ പൗരന്മാരും പ്രവാസികളും തങ്ങളുടെ പങ്ക് വഹിക്കേണ്ടതുണ്ടെന്ന് എംഎംഇയുടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ മസൂദ് ജറല്ല അൽ മാരി പറഞ്ഞു.

“ഭക്ഷ്യമാലിന്യത്തെക്കുറിച്ച് ജനങ്ങൾക്ക് ഒരു സന്ദേശം അയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രാദേശികമായി പുതിയ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിന് സ്വകാര്യമേഖലയുടെ പിന്തുണയോടെ രാജ്യം വളരെയധികം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഭക്ഷ്യ മാലിന്യങ്ങൾ കുറയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് വലിയ പങ്കുണ്ട്.” ഖത്തർ ടിവി പരിപാടിയിൽ സംസാരിക്കവെ അൽ മാരി പറഞ്ഞു.

മുനിസിപ്പാലിറ്റികളുടെ മാലിന്യ നിർമാർജന കേന്ദ്രത്തിലും മാലിന്യ ശേഖരണ കേന്ദ്രങ്ങളിലും വലിയ അളവിൽ ഭക്ഷ്യ മാലിന്യങ്ങൾ എത്തുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന സമയത്താണ് ഭക്ഷണം പാഴാകുന്നതെന്നത് ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകത തന്നെയാണു വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker