അപ്‌ഡേറ്റ്സ്ഖത്തർ

ഡെലിവറി സ്റ്റാഫുകൾക്ക് സുരക്ഷാ മുൻകരുതൽ നടപടിക്രമങ്ങൾ നിർദ്ദേശിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കായി കർശന മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) ഡെലിവറി കമ്പനികളെ അറിയിച്ചു. വിവിധ ഡെലിവറി ഓർഡറുകൾ പ്രോസസ്സ് ചെയ്യുന്ന കമ്പനികൾ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കായി നിരവധി മുൻകരുതൽ നടപടികൾ പാലിക്കണം.

നടപടികളിൽ ഇവ ഉൾപ്പെടുന്നു:

– ഡെലിവറി സ്റ്റാഫിന്റെ താപനില ദിവസേന രണ്ടുതവണ അളക്കണം

– ആരോഗ്യ, സുരക്ഷാ നടപടികൾ ഡെലിവറി സ്റ്റാഫ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പ്രത്യേകിച്ച് മാസ്ക് ധരിക്കൽ, കൈകൾ വൃത്തിയാക്കൽ എന്നിവ

– ഓരോ ഓർഡറിലും ഡെലിവറി പേഴ്സണിന്റെ മുഴുവൻ പേരും ശരീരോഷ്മാവും രേഖപ്പെടുത്തുക.

– ഓർഡറുകൾ നൽകാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ അണുവിമുക്തമാക്കുക.

– ഓർഡർ സാധനങ്ങൾ പ്ലാസ്റ്റിക് ബാഗിലിട്ട് ഉപഭോക്താവിനു നൽകുന്നതിനു മുൻപ് ബാഗ് നീക്കം ചെയ്യുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker