അപ്‌ഡേറ്റ്സ്ഖത്തർ

ചെക്ക് റിപ്പോർട്ടിങ്ങിന് ഓൺലൈൻ സേവനമാരംഭിച്ച് ആഭ്യന്തരമന്ത്രാലയം

ചെക്ക് റിപ്പോർട്ടുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ സേവനം ആരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ-റയ്യാൻ, അൽ-ഷമാൽ, അൽ-ജനൗബ്, ദുഖാൻ എന്നിവ തലസ്ഥാനമാക്കിയുള്ള സുരക്ഷാ വകുപ്പുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഓൺ‌ലൈൻ സേവനം വഴി ചെക്ക് റിപ്പോർട്ടുകൾ സ്വീകരിക്കാൻ തുടങ്ങി, ഈ നടപടി ചെക്ക് കമ്പനികൾ‌ക്കും ബാങ്കുകൾ‌ക്കും വ്യക്തികൾ‌ക്കും ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

രാജ്യത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കും ബാങ്കുകൾക്കും വെബ്‌സൈറ്റിലെ ഓൺ‌ലൈൻ സേവനം വഴി ചെക്ക് റിപ്പോർട്ടുകൾ സമർപ്പിക്കാൻ കഴിയുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളിൽ നേരിട്ടു പോയി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം ഇത് സമയവും ഈർജ്ജവും ലാഭിച്ച് വകുപ്പുകളെ സഹായിക്കുകയും സേവനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

വ്യക്തിയായാലും സ്ഥാപനമായാലും മതിയായ വിവരങ്ങളും രേഖകളും നൽകി ഈ സേവനം ഉപയോഗപ്പെടുത്തി റിപ്പോർട്ടു നൽകിയാൽ ബന്ധപ്പെട്ട അധികാരികൾ അതു പരിശോധിക്കുകയും മെട്രാഷ് സേവനം വഴി റിപ്പോർട്ട് ലഭിച്ചതും അതിന്റെ നമ്പറും പരാതിക്കാരനെ എസ്എംഎസിലൂടെ അറിയിക്കുകയും ചെയ്യും.

രേഖകളുടെ അഭാവമുണ്ടായാൽ പരാതിക്കാരനെ എസ്എംഎസ് വഴി ബന്ധപ്പെടുകയും ആവശ്യമായ രേഖകളെക്കുറിച്ച് അറിയിക്കുകയും ചെയ്യും. അതിനു ശേഷം നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും റിപ്പോർട്ട് പരിശോധിച്ച് നിയമപ്രകാരം പബ്ലിക് പ്രോസിക്യൂഷന് അയയ്ക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഓൺലൈൻ കംപ്ലയിന്റ് ഫോളോ-അപ്പ് സേവനം വഴി റിപ്പോർട്ടിന്റെ നില അന്വേഷിക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker