കോവിഡ് ബാധിതനായി പറവൂർ ചേന്ദമംഗലം സ്വദേശി സന്തോഷ് മൂസത് (തുരുത്തി നാരായണൻ സന്തോഷ്) ദോഹയിൽ നിര്യാതനായി. 50 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം.
ഖത്തറിലെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരണം. ദോഹയിലെ ടെക്നോ സ്റ്റീൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ എച്ച്.ആർ മാനേജരായിരുന്നു.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം ഇന്ന് ദോഹയിൽ സംസ്കരിക്കും. തുരുത്തി ഇല്ലത്ത് പരേതനായ കുഞ്ഞുണ്ണി മൂസതിന്റെയും സരസ്വതി മനയമ്മയുടെയും മകനാണ്. ദീപയാണ് ഭാര്യ. കുട്ടികൾ ഇല്ല.