ഖത്തർ

ഇന്ത്യൻ സമൂഹത്തിന് ട്രാഫിക് അപകടസാധ്യതകളെക്കുറിച്ച് സെമിനാർ നൽകാൻ ആഭ്യന്തരമന്ത്രാലയം

ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന് കീഴിലുള്ള ട്രാഫിക് ബോധവൽക്കരണ വകുപ്പുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്കായി “ഡ്രൈവർമാർ പൊതുവായി വരുത്തുന്ന ഗതാഗത പിഴവുകൾ” എന്ന വിഷയത്തിൽ ഒരു വെർച്വൽ അവബോധ സെമിനാർ സംഘടിപ്പിക്കും.

സൂം വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ വഴി 2021 ഇന്നു (ഏപ്രിൽ 15) രാത്രി 9 മുതൽ രാത്രി 10.30 വരെയാണ് സെമിനാർ നടക്കുക. സെമിനാറിൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ റെഡ് സിഗ്നൽ ക്രോസിംഗ്, സീറ്റ് ബെൽറ്റ് സുരക്ഷ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലെ അപകടസാധ്യതകൾ, സ്മാർട്ട് ട്രാഫിക് സിഗ്നലുകൾ, ഡ്രൈവിംഗ് സമയത്തെ കോവിഡ് പ്രോട്ടോക്കോളുകൾ, 2020 ലെ ട്രാഫിക് സ്ഥിതിവിവരക്കണക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങൾ പങ്കിടും.

വലതുവശത്ത് നിന്ന് മറികടക്കുക, ട്രാഫിക് നിരീക്ഷണ ക്യാമറകൾ, ചെറിയ അപകടങ്ങൾ, ഇൻറർസെക്ഷനുകളിലെ യെല്ലോ ബോക്സ്, വേഗതക്കുള്ള അപകടസാധ്യത, വിശുദ്ധ റമദാൻ മാസത്തിൽ സുരക്ഷിതമായി വാഹനമോടിക്കുന്നതിനുള്ള ടിപ്സ്, സിഗ്നലുകളിലെ സുരക്ഷ, റോഡിലെ സുരക്ഷിത ട്രാക്ക്, കാൽനട യാത്രികരുടെ സുരക്ഷ എന്നിവയെക്കുറിച്ചും സെമിനാറിൽ വിവരങ്ങൾ നൽകും.

ഈ വെർച്വൽ സെമിനാർ ലക്ഷ്യമിട്ടിട്ടുള്ള പ്രധാന പ്രേക്ഷകർ ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ്, പൊതുജനങ്ങൾക്കും സെമിനാറിൽ പങ്കെടുക്കാം. ആദ്യം വരുന്നവർക്ക് ആദ്യമെന്ന അടിസ്ഥാനത്തിൽ 1000 പേർക്ക് മാത്രമായി സെമിനാറിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. സൂം മീറ്റിംഗിന്റെ ലിങ്ക്, ഐഡി, പാസ്‌വേഡ് ഇവയാണ്: https://us02web.zoom.us/j/6186754109?pwd=Z2M0VmtGc1RjOTZ5OGxtakc4eWE3UT09, മീറ്റിംഗ് ഐഡി: 618 675 4109, പാസ്കോഡ്: 12345

URL List

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker