ഖത്തർ

ഖത്തറിനു കീഴിലുള്ള അൽ ജസീറ നെറ്റ്‌വർക്കിനു നേരെ തുടർച്ചയായ സൈബർ ആക്രമണങ്ങൾ

അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് ഈ ആഴ്ച ചില സൈബർ ഹാക്കിംഗ് ശ്രമങ്ങൾക്ക് വിധേയമായെന്നും പ്ലാറ്റ്‌ഫോമുകളിലേക്കും വെബ്‌സൈറ്റുകളിലേക്കും ഹാക്കർമാർ നുഴഞ്ഞുകയറിയതായും അവർ പ്രസ്താവനയിൽ പറഞ്ഞു.

“2021 ജൂൺ 5നും 8നും ഇടയിൽ, അൽ ജസീറ വെബ്‌സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും ആക്‌സസ് ചെയ്യുന്നതിനും തടസ്സപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തുടർച്ചയായ സൈബർ ആക്രമണങ്ങൾ നടന്നു. സ്‌ക്രീനിംഗിന് മുമ്പായി ജൂൺ 6 ഞായറാഴ്ച വൈകുന്നേരമാണ് ഈ ആക്രമണങ്ങളുടെ ഏറ്റവുമുയർന്ന തലത്തിൽ നടന്നത്.” പ്രസ്താവനയിൽ പറയുന്നു.

എല്ലാ ഹാക്കിംഗ് ആക്രമണങ്ങളും നിരീക്ഷിക്കാനും പ്രതിരോധിക്കാനും അവയെ ലക്ഷ്യം നേടുന്നതിൽ നിന്ന് തടയാനും അൽ ജസീറയുടെ സേവന ദാതാവിന് കഴിഞ്ഞുവെന്നും ഈ സൈബർ ആക്രമണങ്ങളെ അൽ ജസീറ അപലപിക്കുകയും കുറ്റവാളികൾക്കെതിരെ നിയമപരമായ നീക്കങ്ങൾ തടത്തുമെന്നും അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker