ആരോഗ്യംഖത്തർ

ഇറക്കുമതി ചെയ്യുന്ന ഭക്ഷണം, ഭക്ഷണശാലകൾ എന്നിവക്കുള്ള നിരീക്ഷണം ആരോഗ്യമന്ത്രാലയം ശക്തമാക്കി

വിശുദ്ധ റമദാൻ മാസത്തിന്റെ വരവോടെ ഇറക്കുമതി ചെയ്യുന്ന ഭക്ഷണ ഉൽപന്നങ്ങൾക്കുള്ള നിയന്ത്രണ നടപടികൾ പൊതുജനാരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ റെസ്റ്റോറന്റുകളും ഭക്ഷണശാലകളും ആരോഗ്യ സംബന്ധമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്നും നിരീക്ഷിക്കുന്നു.

പൊതുജനങ്ങൾക്ക് വിൽക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്നും ഇറക്കുമതി ചെയ്ത ഭക്ഷണം ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഇതെന്ന് മന്ത്രാലയം ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

ഇഫ്താർ പദ്ധതിക്കായി ഭക്ഷണം തയ്യാറാക്കി തൊഴിലാളികൾക്കും നിർദ്ധനരായ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്ന രാജ്യത്തെ ചാരിറ്റബിൾ ഓർഗനൈസേഷനുകളുമായി സഹകരിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്കു മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

ഭക്ഷണ സ്ഥാപനങ്ങൾ ആരോഗ്യ ആവശ്യകതകളും കൊവിഡ് മുൻകരുതൽ നടപടികളും റെസ്റ്റോറന്റിനുള്ളിലെ ഭക്ഷണം തയ്യാറാക്കൽ, പാക്കേജിംഗ്, ഗതാഗതം എന്നിവയിലുടനീളം പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പാക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker