അപ്‌ഡേറ്റ്സ്ഖത്തർ

മറ്റൊരു ഇ-സ്കൂട്ടർ ഷെയറിംഗ് സർവീസ് കൂടി ഖത്തറിൽ ആരംഭിക്കുന്നു

ഒരു ഇ-സ്കൂട്ടർ ഓപ്പറേറ്റർ കൂടി ഖത്തറിൽ ഷെയറിംഗ് സർവീസ് ആരംഭിക്കുന്നു. ഇതോടെ ദോഹയിൽ ലഭ്യമാകുന്ന ഇ-സ്കൂട്ടർ സേവനങ്ങളുടെ എണ്ണം മൂന്നാകും.

ഗതാഗത, വാർത്താവിനിമയ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഫെനിക്സ് ആണ് ദോഹയിലുടനീളമുള്ള വെസ്റ്റ് ബേ, വെസ്റ്റ് ബേ ലഗൂൺ, ഒനൈസ, ലെഗ്റ്റൈഫിയ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.

ആവശ്യമുള്ളവർക്ക് ഇ-സ്കൂട്ടറുകൾ ‘അൺലോക്ക്’ ചെയ്യാനും ഫെനിക്സ് മൊബൈൽ ആപ്ലിക്കേഷൻ വഴി അവരുടെ സവാരി തിരഞ്ഞെടുക്കാനും കഴിയും. ആപ്ലിക്കേഷൻ ഇംഗ്ലീഷ്, അറബി ഭാഷകളിൽ ലഭ്യമാണ്.

ഇ സ്കൂട്ടർ ഉപയോഗിക്കാനുള്ള അടിസ്ഥാന നിരക്ക് മൂന്നു ഖത്തർ റിയാലും അതിനു ശേഷമുള്ള മിനുട്ടുകൾക്ക് ഒരു ഖത്തർ റിയാൽ വീതവുമാണ്. സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് 70 ശതമാനം വരെ ഓഫറിൽ പാക്കേജുകൾ ലഭ്യമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker