ആരോഗ്യംഖത്തർ

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കെ പുതിയ സേവനവുമായി എച്ച്എംസി

ഖത്തറിൽ കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗികൾക്കു പിന്തുണ നൽകുന്നതിനായി, ഹമദ് മെഡിക്കൽ കോർപ്പറേഷൻ കൊവിഡ് രോഗികൾക്കായി ഒരു കേന്ദ്രീകൃത ഹോം ഐസൊലേഷൻ സേവനകേന്ദ്രം കമ്മ്യൂണിക്കബിൾ ഡിസീസ്‌ സെന്ററിനു കീഴിൽ ആരംഭിച്ചു.

കോവിഡ് രോഗമുള്ള ആളുകളെ ഒറ്റപ്പെടുത്തുന്നത് വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തന്ത്രമാണെന്ന് സിഡിസി മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലാമണി വിശദീകരിച്ചു. പാൻഡമിക് ആരംഭിച്ചതു മുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ആരംഭിച്ചിരുന്നു എന്നും നിലവിൽ ഐസൊലേഷൻ ആവശ്യമുള്ള ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. 

കഴിഞ്ഞ വർഷം സ്ഥാപിച്ച ഐസൊലേഷൻ സൗകര്യങ്ങൾ കൊവിഡ് മൂലം ഒറ്റപ്പെടൽ ആവശ്യമുള്ള, വീട്ടിൽ സുരക്ഷയില്ലാത്തവർക്ക് പിന്തുണ നൽകുന്നു. എന്നാൽ പ്രത്യേക മാനദണ്ഡങ്ങളിൽ പെടുന്ന വ്യക്തികൾക്ക് – രോഗലക്ഷണമില്ലാത്തവർ, സൗമ്യമായ ലക്ഷണങ്ങൾ ഉള്ളവർ, വീട്ടിൽ സ്വകാര്യ മുറിയും കുളിമുറിയും ഉള്ളവർക്ക് – വീട്ടിൽ ഐസൊലേഷന് വിധേയരാകാം.

കോവിഡ് രോഗികൾക്കായുള്ള പുതിയ കേന്ദ്രീകൃത ഹോം ഐസൊലേഷൻ സേവനത്തിലൂടെ ഞങ്ങളുടെ മെഡിക്കൽ ടീമുകൾ രോഗികളെ അവരുടെ ഐസൊലേഷൻ കാലയളവിൽ ടെലിഫോൺ ചെയ്യുകയും അവരുടെ ആരോഗ്യനില പരിശോധിക്കുകയും ആവശ്യമെങ്കിൽ അവർക്ക് വൈദ്യസഹായം നൽകുകയും ചെയ്യും. കൂടാതെ, രോഗികൾക്ക് 24 മണിക്കൂറും ഒരു ഡോക്ടറുമായി സംസാരിക്കാൻ സിഡിസി ഹോം ഐസോലേഷൻ ഹോട്ട്‌ലൈനിൽ (40251666) വിളിക്കാം.

ഹോം ഐസൊലേഷന് വിധേയമാകുന്ന കൊവിഡ് രോഗികൾ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ഇഹ്തിറാസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും വേണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker