ക്രൈംഖത്തർ

ഖത്തറിലേക്ക് ‘ഷാബു’ കടത്താൻ ശ്രമിച്ച വ്യക്തി അറസ്റ്റിലായി

ഏഷ്യയിലെ ചില ഭാഗങ്ങളിൽ നിരോധിച്ചിട്ടുള്ള അനധികൃത മയക്കുമരുന്നായ “ഷാബു” ഖത്തറിലേക്കു കടത്താൻ ശ്രമിച്ചതിന് ഹമാദ് അന്താരാഷ്ട്ര വിമാനത്താവള കസ്റ്റംസ് ഒരു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. 14 ഗ്രാം തൂക്കമുള്ള പദാർത്ഥം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണു കണ്ടെത്തിയത്.

അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാരുടെ പുതിയ രീതികളെപ്പറ്റി അറിയുന്നതിനും നൂതന ഉപകരണങ്ങളും മതിയായ പരിശീലനവും ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker