ആരോഗ്യംഖത്തർ

ഡ്രൈവ് – ത്രൂ വാക്സിനേഷൻ സെന്ററുകളിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ലുസൈലിലും അൽ വക്രയിലുമുള്ള കൊവിഡ് ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററുകൾ ഇതുവരെ ഉപയോഗിച്ചത് ഒരു ലക്ഷത്തിലധികം ആളുകൾ. ചില സമയത്ത് കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും കാത്തിരിപ്പ് സമയം മണിക്കൂറുകളാകാമെന്നുമുള്ള റിപ്പോർട്ടുകളെ തുടർന്ന് ജനങ്ങൾക്ക് ഏതാനും നിർദ്ദേശങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയം നൽകി. പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

– റമദാൻ മാസത്തിൽ ആഴ്ചയിൽ ഏഴു ദിവസവും ഉച്ചക്ക് 1 മുതൽ അർദ്ധരാത്രി വരെയാണ് കേന്ദ്രം പ്രവർത്തിക്കുക. അവസാന എൻ‌ട്രി സാധാരണയായി രാത്രി 11ന് ആണെങ്കിലും തിരക്കുള്ള സമയങ്ങളിൽ ഇതു നേരത്തെയാകാം.

– രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്ന ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. അതിനായി ആദ്യ ഡോസിന്റെ വിശദാംശങ്ങളുള്ള വാക്സിനേഷൻ കാർഡ് നൽകേണ്ടതുണ്ട്.

– ഡ്രൈവ്-ത്രൂവിൽ വാക്സിനേഷനു വരുന്നവർക്ക് വാഹനം നിർബന്ധമാണ്. ഒരു കാറിൽ പരമാവധി 4 പേരെ ഉൾപ്പെടുത്താം.

– നിങ്ങളുടെ രണ്ടാമത്തെ ഡോസിനുള്ള നിശ്ചിത തീയതി വരെ കാത്തിരിക്കണം. ഫൈസർ ആൻഡ് ബയോഎൻടെക്കിന് ആദ്യ ഡോസ് കഴിഞ്ഞ് 21 ദിവസവും മോഡേണയുടെ ആദ്യ ഡോസിന് 28 ദിവസവും ശേഷമാണ് സെക്കൻഡ് ഡോസ്. ഇതു നേരത്തെ നൽകില്ല.

– ഡ്രൈവ്-ത്രൂ സെന്ററിൽ ആളുകൾക്ക് ആദ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് വാക്സിൻ നൽകുക. തിരക്കേറിയ സമയങ്ങളിൽ നിങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം.

* കാത്തിരിപ്പ് നീളാനുള്ള സാധ്യത കണക്കിലെടുത്ത് എന്തെങ്കിലും പാനീയവും ലഘുഭക്ഷണവും വായിക്കാൻ ഒരു പുസ്തകവും കൊണ്ടുവരിക. അല്ലെങ്കിൽ നിങ്ങളുടെ കാർ സ്റ്റീരിയോയിൽ എന്തെങ്കിലും കേൾക്കാവുന്നതാണ്.
* കാലതാമസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ചെറിയ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കുക
* സന്ദർശന സമയത്തേക്ക് നിങ്ങളുടെ കാറിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കുക.
* നിങ്ങൾക്കും തിരക്കില്ലാത്ത സമയത്ത് സന്ദർശനം ആസൂത്രണം ചെയ്യുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker