ആരോഗ്യംഖത്തർ

”കുട്ടികൾക്കു വിഷം നൽകരുത്”- മാതാപിതാക്കൾക്കു മുന്നറിയിപ്പു നൽകി ഖത്തറിലെ ആരോഗ്യവിദഗ്ദർ

ഓൺലൈനിലുള്ള അജ്ഞാത സ്രോതസ്സുകളിൽ നിന്ന് ഡയറ്റ് ഗുളികകൾ വാങ്ങുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ചിലപ്പോൾ മരണത്തിലേക്കും നയിച്ചേക്കാമെന്ന് ഖത്തറിലെ വിവിധ ക്ലിനിക്കുകളിൽ നിന്നുള്ള പോഷകാഹാര വിദഗ്ധർ ഒരു പ്രാദേശിക മാധ്യമത്തോട് സ്ഥിരീകരിച്ചു.

അമിതവണ്ണവുമായി ബന്ധപ്പെട്ടോ, ആരോഗ്യം അല്ലെങ്കിൽ ഭാരം സംബന്ധിച്ച പ്രശ്നങ്ങൾക്കുള്ള ചികിത്സക്കായി വിൽക്കുന്നവ ഉൾപ്പെടെ, ഓൺലൈനിൽ വാങ്ങിയ മരുന്നുകളെ സംബന്ധിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി, അവയിൽ ചിലത് മാതാപിതാക്കൾ കുട്ടികളുടെ ഭാരം കുറക്കാൻ ഉപയോഗിച്ചിരുന്നു.

“മെലിയാനുള്ള ചികിത്സക്കോ, ശരീരത്തിൻറെ വളർച്ച ത്വരിതപ്പെടുത്താനോ, ശരീരഭാരം കുറയ്ക്കാനോ വേണ്ടി അമ്മ തന്റെ കുട്ടിക്ക് ഔഷധ രൂപത്തിൽ വിഷം നൽകാം.” വിദഗ്ധർ പറയുന്നു.

ഈ ഓൺലൈൻ മരുന്നുകൾ വളരെയധികം ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ചും വളർച്ചാ ഘട്ടത്തിലുള്ള ഒരു കുട്ടിക്ക് നൽകുമ്പോൾ. വളർച്ചാ പ്രക്രിയയിലെ കാലതാമസം, മാനസിക വൈകല്യങ്ങൾ, മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker