ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച സുപ്രധാന അറിയിപ്പ് വീണ്ടുമാവർത്തിച്ച് ആരോഗ്യമന്ത്രാലയം

ദേശീയ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാം കൂടുതൽ ശക്തമാക്കുന്നതിനും വൈറസിനെ തുടച്ചു നീക്കുന്നതിനും വേണ്ടി യോഗ്യതയുള്ള എല്ലാവരും വാക്സിനേഷൻ എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവർത്തിച്ചു.

കൊവിഡ് വാക്സിൻ പ്രായമായവരിൽ വൈറസ് മൂലമുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുമെന്നും ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും വാക്സിൻ സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വാക്സിനേഷൻ എടുക്കുന്നത് വ്യക്തികളുടെയും കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുമെന്നും മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അറിയിച്ചു.

കൊവിഡ് കാരണം ആരോഗ്യസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതിനാൽ പ്രായമായവർക്കും രോഗാവസ്ഥയുള്ളവർക്കും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുള്ള ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് വളരെ പ്രധാനമാണെന്നു വ്യക്തമാക്കിയ മന്ത്രാലയം വാക്സിനേഷൻ കൊണ്ട് ഗർഭിണികൾക്കു കുഴപ്പങ്ങളുണ്ടാകില്ലെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker