അപ്‌ഡേറ്റ്സ്ഖത്തർ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടി നേരിട്ടവരുടെ എണ്ണത്തിൽ കുറവ്

കോവിഡ് 19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 386 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് 337 പേർക്കെതിരെയും ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം ലംഘിച്ചതിന് 44 പേർക്കെതിരെയും നടപടിയുണ്ടായി.

ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 14169 പേരെ മാസ്ക് ധരിക്കാത്തതിനും വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 568 പേരെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

ഇതിനു പുറമേ ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിനു 3 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 2 പേർക്കെതിരെയും നടപടിയുണ്ടായി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker