ആരോഗ്യംഖത്തർ

ഖത്തറിൽ നാലു ലക്ഷത്തോളം പേർക്ക് വാക്സിനേഷൻ നൽകി, സ്കൂളുകളിലേക്ക് മടങ്ങാനൊരുങ്ങുന്ന കുട്ടികളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രാലയം

കൊവിഡ് ദേശീയ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതു മുതൽ ഒരു ദിവസം 15,000ത്തിലധികം എന്ന നിലയിൽ 380,000  വാക്സിൻ ഡോസുകൾ നൽകിയെന്നും ആർക്കും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

സ്കൂളുകളിൽ വൈറസ് വ്യാപനം നിരീക്ഷിക്കുന്നത് തുടരുകയാണെന്നും പ്രതിരോധ നടപടികൾ കർശനമായി നടപ്പിലാക്കുന്നതിലൂടെ, സ്കൂളുകൾക്കുള്ളിൽ അണുബാധയുടെ വർദ്ധനവ് വളരെയധികം കാണുന്നില്ല എന്നത് സന്തോഷകരമാണെന്നും മന്ത്രാലയം അറിയിച്ചു.

എന്നിരുന്നാലും, സർക്കാർ സ്കൂളുകളിൽ പരീക്ഷയ്ക്ക് ശേഷമുള്ള ഇടവേള ആരംഭിച്ചിരിക്കെ, ഏതാനും ആഴ്ചകൾക്കു ശേഷം ക്ലാസ് മുറികളിലേക്ക് മടങ്ങുന്ന കുട്ടികൾക്കിടയിൽ കൊവിഡ് വ്യാപനം തടയാൻ മാതാപിതാക്കളും കുട്ടികളും ഈ സമയത്തെല്ലാം പ്രതിരോധ നടപടികൾ പിന്തുടരേണ്ടത് പ്രധാനമാണ്.

വാക്സിനേഷൻ പ്രോഗ്രാം ജനജീവിതം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും അടുത്ത ആഴ്ചകളിലോ മാസങ്ങളിലോ ഇത് സംഭവിക്കില്ലെന്നും എല്ലാ അംഗങ്ങൾക്കും കുത്തിവയ്പ്പ് നൽകുന്നത് വരെ പ്രതിരോധ നടപടികൾ തുടരേണ്ടതാണെന്നും പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker